ക​രു​ത്ത​നാ​യ സ്ഥാ​നാ​ർ​ഥി​യാ​കു​മോ? മു​ര​ളീ​ധ​ര​നെ ഡ​ൽ​ഹി​ക്ക് വി​ളി​ച്ചു

10:33 PM Mar 13, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി ച​ർ​ച്ച പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ കെ. ​മു​ര​ളീ​ധ​ര​നെ ഹൈ​ക്ക​മാ​ൻ​ഡ് ഡ​ൽ​ഹി​ക്ക് വി​ളി​പ്പി​ച്ചു. സ്ഥാ​നാ​ർ​ഥി ച​ര്‍​ച്ച​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് മു​ര​ളീ​ധ​ര​നെ വി​ളി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഞാ​യ​റാ​ഴ്ച മു​ര​ളീ​ധ​ര​ന്‍ ഡ​ല്‍​ഹി​യി​ലെ​ത്തും.

ബി​ജെ​പി​യു​ടെ സി​റ്റിം​ഗ് സി​റ്റാ​യ നേ​മ​ത്ത് ക​രു​ത്ത​നാ​യ സ്ഥാ​നാ​ർ​ഥി​യു​ണ്ടാ​കു​മെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ വെ​ളി​പ്പെ​ടു​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് മു​ര​ളീ​ധ​ര​നെ ഡ​ൽ​ഹി​ക്ക് വി​ളി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. നേ​മ​ത്ത് മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് ഉ​മ്മ​ൻ ചാ​ണ്ടി​യും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

വ​ട്ടി​യൂ​ര്‍​ക്കാ​വി​ലോ നേ​മ​ത്തോ കെ. ​മു​ര​ളീ​ധ​ര​നെ മ​ത്സ​രി​പ്പി​ക്കാ​നാ​ണ് ഹൈ​ക്ക​മാ​ന്‍​ഡി​ന്‍റെ തീ​രു​മാ​ന​മെ​ന്നാ​ണ് വി​വ​രം. അ​തേ​സ​മ​യം, സ്ഥാ​നാ​ർ​ഥി നി​ര്‍​ണ​യ​ത്തി​ല്‍ പു​തി​യ ഫോ​ര്‍​മു​ല​ക​ളെ​ക്കു​റി​ച്ച് ഹൈ​ക്ക​മാ​ന്‍​ഡ് ആ​ലോ​ചി​ക്കു​ന്നു​ണ്ട്. അ​ഞ്ച് സീ​റ്റു​ക​ളി​ല്‍ നി​ശ്ച​യി​ച്ച സ്ഥാ​നാ​ര്‍​ഥി​ക​ളെ മാ​റ്റി​യേ​ക്കു​മെ​ന്നും വി​വ​ര​മു​ണ്ട്.