പാലക്കാട്: മലന്പുഴയിൽ കോണ്‍ഗ്രസ് തന്നെ മത്സരിക്കും. ഭാരതീയ രാഷ്ട്രീയ ജനതാദളിന് നൽകിയ സീറ്റ് തിരിച്ചെടുത്തു. പ്രാദേശിക പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് തീരുമാനം.
ഭാരതീയ രാഷ്ട്രീയ ജനതാദളിന് സീറ്റ് നല്‍കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയിരുന്നു. കോണ്‍ഗ്രസ് മത്സരിച്ചില്ലെങ്കില്‍ പാര്‍ട്ടിവിടുമെന്ന് പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ ഭീഷണി മുഴക്കിയിരുന്നു.
വി.എസ്. അച്യുതാനന്ദന്റെ സിറ്റിംഗ് മണ്ഡലമായ മലമ്പുഴയിൽ കഴിഞ്ഞ തവണ കോൺഗ്രസിന്റെ സ്ഥാനാർഥിയായത് വി.എസ്. ജോയ് ആയിരുന്നു. സിപിഎമ്മിന്റെ ഉറച്ച മണ്ഡലമായ മലമ്പുഴയിൽ എ പ്രഭാകരൻ ആണ് ഇത്തവണ എൽഡിഎഫ് സ്ഥാനാർഥി.
മലന്പുഴയിൽ കോണ്‍ഗ്രസ്; ഭാരതീയ രാഷ്ട്രീയ ജനതാദളിന് നൽകിയ സീറ്റ് തിരിച്ചെടുത്തു
09:24 PM Mar 13, 2021 | Deepika.com