കർഷക സമരം നാലുമാസമായി തുടർന്നിട്ടും കേന്ദ്ര സർക്കാർ വിട്ടുവീഴ്ചയ്ക്കു തായാറാകാത്ത സാഹചര്യത്തിലാണ് പ്രതിഷേധക്കാർ സമരം ശക്തമാക്കുന്നത്. ലക്ഷ്യം കാണുന്നത് വരെ സമരം അവസാനിപ്പിക്കില്ലെന്നാണ് കർഷക നേതാക്കൾ വ്യക്തമാക്കുന്നത്.
25ഓളം വീടുകളാണ് അതിർത്തിയിൽ കർഷകർ ഇതിനോടകം നിർമിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ സമാനമായ ആയിരത്തോളം വീടുകൾ നിർമിക്കാനും കർഷക സംഘടനകൾ പദ്ധതിയിട്ടിട്ടുണ്ട്. കിസാൻ സോഷ്യൽ ആർമി മുൻകൈയെടുത്താണ് വീടുകൾ നിർമിക്കുന്നത്.