ആ​ശ​ങ്ക​യാ​യി കോ​വി​ഡ് ക​ണ​ക്കു​ക​ൾ; രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 24,882 പേ​ർ​ക്ക് രോ​ഗ​ബാ​ധ

10:23 AM Mar 13, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം കു​ത്ത​നെ ഉ​യ​രു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 24,882 പേ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സ​ത്തേ​ക്കാ​ൾ ഏ​ഴു ശ​ത​മാ​നം രോ​ഗി​ക​ളാ​ണ് രാ​ജ്യ​ത്ത് കൂ​ടി​യ​തെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ഇ​തോ​ടെ ആ​കെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 1,13,33,728 ആ​യി ഉ​യ​ർ​ന്നു. 1,09,73,260 പേ​ർ ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടി. 2,02,022 പേ​രാ​ണ് നി​ല​വി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. 24 മ​ണി​ക്കൂ​റി​നി​ടെ 140 മ​ര​ണ​വും സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ മ​ര​ണ​സം​ഖ്യ 1,58,446 ആ​യി ഉ​യ​ർ​ന്നു.