"ഐ​ശ്വ​ര്യ​യാ​ത്ര​യു​ടെ ഐ​ശ്വ​ര്യം ക​ള​യ​രു​ത്'; നേ​താ​ക്ക​ളോ​ട് അ​ഭ്യ​ർ​ഥി​ച്ച് കെ. ​മു​ര​ളീ​ധ​ര​ൻ

10:02 AM Mar 13, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സി​ലെ സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം വൈ​ക​രു​തെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ എം​പി. നേ​മ​ത്ത് കോ​ൺ​ഗ്ര​സി​ന് ജ​യി​ക്കാ​ൻ ക​ഴി​യു​ന്ന സാ​ഹ​ച​ര്യ​മാ​ണ് ഉ​ള്ള​ത്. പാ​ർ​ട്ടി എ​വി​ടെ ആ​വ​ശ്യ​പ്പെ​ട്ടാ​ലും മ​ത്സ​രി​ക്കാ​ൻ ത​യാ​റാ​ണെ​ന്നും മു​ര​ളീ​ധ​ര​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

നേ​മ​ത്തേ​ക്ക് പ്ര​മു​ഖ​ന്മാ​ർ വ​രാ​തെ ത​ന്നെ യു​ഡി​എ​ഫി​ന് ജ​യി​ക്കാ​ൻ സാ​ധി​ക്കും. സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ലെ ത​ർ​ക്ക​ങ്ങ​ൾ നീ​ണ്ടു​പോ​യി ഐ​ശ്വ​ര്യ​യാ​ത്ര​യു​ടെ ഐ​ശ്വ​ര്യം ക​ള​യ​രു​തെ​ന്നാ​ണ് നേ​താ​ക്ക​ളോ​ട് ത​നി​ക്ക് അ​ഭ്യ​ർ​ഥി​ക്കാ​നു​ള്ള​തെ​ന്നും മു​ര​ളീ​ധ​ര​ൻ വ്യ​ക്ത​മാ​ക്കി.

സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ലെ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കെ​തി​രേ​യും മു​ര​ളീ​ധ​ര​ൻ വി​മ​ർ​ശ​നം ന​ട​ത്തി. പ​ന്തം​കൊ​ളു​ത്തു​ന്ന​തും പോ​സ്റ്റ​ർ ഒ​ട്ടി​ക്കു​ന്ന​തും ഇ​രു​ട്ടി​ന്‍റെ സ​ന്ത​തി​ക​ളാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പി.​സി. ചാ​ക്കോ പോ​യ​ത് കോ​ൺ​ഗ്ര​സി​ന് ന​ഷ്ട​മാ​ണെ​ന്നും മു​ര​ളീ​ധ​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.