കോട്ടയം: നേമത്തെ സ്ഥാനാർഥിത്വവുമായി സംബന്ധിച്ച ചോദ്യത്തിൽനിന്ന് ഒഴിഞ്ഞുമാറി ഉമ്മൻചാണ്ടി. നേമത്തേക്കാണോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അങ്ങനെ താൻ പറഞ്ഞില്ലല്ലോ എന്നാണ് ഉമ്മൻചാണ്ടി മറുപടി നൽകിയത്.
ഇന്നു രാവിലെ 10ന് പുതുപ്പള്ളിയിൽ കോണ്ഗ്രസ് പ്രാദേശിക നേതാക്കളും കോട്ടയത്തെ കോണ്ഗ്രസ് പ്രമുഖരുമായി ഉമ്മൻചാണ്ടി ചർച്ച നടത്തുന്നുണ്ട്. ഹൈക്കമാൻഡിന്റെ താത്പര്യം അനുസരിച്ചുള്ള നേമം ദൗത്യം ഉമ്മൻചാണ്ടി ഏറ്റെടുക്കുമോ എന്നതു സംബന്ധിച്ച തീരുമാനം അദ്ദേഹം പ്രഖ്യാപിച്ചേക്കും.
ഉമ്മൻചാണ്ടി നേമത്തേക്ക് പോയാൽ മകൾ അച്ചു ഉമ്മൻ പുതുപ്പള്ളിയിൽ മത്സരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം, ഇക്കാര്യത്തിൽ ഔദ്യോഗികമായ സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.
"നേമത്തേക്കാണോ..? അങ്ങനെ ഞാൻ പറഞ്ഞില്ലല്ലോ..'; ഒഴിഞ്ഞുമാറി ഉമ്മൻചാണ്ടി
09:16 AM Mar 13, 2021 | Deepika.com