ചെന്നൈ: അണ്ണാ ഡിഎംകെ ഇപ്പോൾ ജയലളിതയുടെ പാര്‍ട്ടിയല്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടിമയായി മാറിയെന്നും അസദുദിന്‍ ഒവൈസി. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ചെന്നൈയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിയില്‍ നിന്നും എല്ലായ്പ്പോഴും അകന്നു നിന്നയാളാണ് ജയലളിത. എന്നാല്‍ അണ്ണാ ഡിഎംകെ ഇപ്പോള്‍ നരേന്ദ്ര മോദിയുടെ അടിമയായി മാറി. ഒവൈസി കുറ്റപ്പെടുത്തി.കോണ്‍ഗ്രസുമായുള്ള സഖ്യവുമായി ബന്ധപ്പെട്ട് ഡിഎംകെയ്ക്കെതിരെയും ഒവൈസി ആരോപണങ്ങള്‍ ഉന്നയിച്ചു.
വരുന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്ന് മണ്ഡലങ്ങളിലാണ് അസദുദിന്‍ ഒവൈസിയുടെ പാര്‍ട്ടി മത്സരിക്കുന്നത്. ടി.ടി.വി. ദിനകരന്റെ അമ്മ മക്കള്‍ മുന്നേട്ര കഴകവുമായാണ് ഒവൈസിയുടെ സഖ്യം.
അണ്ണാ ഡിഎംകെ നരേന്ദ്ര മോദിയുടെ അടിമയായി മാറി: അസദുദിന്‍ ഒവൈസി
07:15 AM Mar 13, 2021 | Deepika.com