കൊച്ചി: പിറവത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയില്‍ സംഘര്‍ഷം. കേരള കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച ജില്‍സ് പെരിയപുറം കോണ്‍ഗ്രസ് നേതാവായ സാബു കെ. ജേക്കബിനെതിരെ നടത്തിയ വെളിപ്പെടുത്തലുകളെ തുടർന്നാണ് സംഘർഷമുണ്ടായത്.
പിറവം മുന്‍ നഗരസഭാ ചെയര്‍മാനുമായ സാബു കെ. ജേക്കബ് പാര്‍ട്ടി വിട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകാന്‍ ശ്രമിച്ചുവെന്നായിരുന്നു ജില്‍സ് പെരിയപുറത്തിന്റെ ആരോപണം. ഇതിനായി ജോസ് കെ. മാണിക്ക് സാബു പണം നല്‍കിയെന്നും ജില്‍സ് ആരോപിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെയാണ് സംഘര്‍ഷമുണ്ടായത്. അതേസമയം, തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാരഹിതമാണെന്ന് സാബു കെ.ജേക്കബ് പ്രതികരിച്ചു.
പിറവത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയില്‍ സംഘര്‍ഷം
04:05 AM Mar 13, 2021 | Deepika.com