ത​വ​നൂ​രി​ൽ ഫി​റോ​സ് കു​ന്നും​പ​റ​മ്പി​ലി​നെ മ​ത്സ​രി​പ്പി​ക്കു​ന്ന​തി​നെ​തി​രെ യൂ​ത്ത് കോ​ൺ​ഗ്ര​സ്

01:42 AM Mar 13, 2021 | Deepika.com
മ​ല​പ്പു​റം: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​വ​നൂ​ർ മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി ഫി​റോ​സ് കു​ന്നം​പ​റ​മ്പി​ൽ മ​ത്സ​രി​ക്കു​മെ​ന്ന വാ​ർ​ത്ത​ക​ൾ പു​റ​ത്ത് വ​രു​ന്ന​തി​നി​ടെ എ​തി​ർ​പ്പു​മാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ് രം​ഗ​ത്ത്. സ്ഥാ​നാ​ർ​ഥി​യെ കെ​ട്ടി​യി​റ​ക്ക​രു​തെ​ന്ന ആ​വ​ശ്യ​വു​മാ​യി യൂ​ത്ത്കോ​ൺ​ഗ്ര​സ് മ​ല​പ്പു​റം ജി​ല്ലാ ക​മ്മി​റ്റി പ്ര​മേ​യം പാ​സാ​ക്കി.

ത​വ​നൂ​രി​ൽ സ്ഥാ​നാ​ർ​ഥി​യാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ പ​രി​ഗ​ണി​ക്ക​ണം. സ്ഥാ​നാ​ർ​ഥി​ക​ളെ നൂ​ലി​ൽ കെ​ട്ടി​യി​റ​ക്കു​ന്ന​ത് വി​ജ​യ സാ​ധ്യ​ത​യെ ബാ​ധി​ക്കും തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളാ​ണ് യൂ​ത്ത്കോ​ൺ​ഗ്ര​സ് പ്ര​മേ​യ​ത്തി​ൽ പ​റ​യു​ന്ന​ത്.

നേ​ര​ത്തെ, എ​തി​രാ​ളി ആ​രാ​ണെ​ങ്കി​ലും ത​വ​നൂ​രി​ൽ നി​ന്ന് ജ​ന​വി​ധി തേ​ടു​മെ​ന്ന് ഫി​റോ​സ് കു​ന്നം​പ​റ​മ്പി​ൽ പ​റ​ഞ്ഞി​രു​ന്നു. മ​ന്ത്രി കെ.​ടി ജ​ലീ​ലാ​ണ് മ​ണ്ഡ​ല​ത്തി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി.