കൊച്ചി: എറണാകുളം ആലുവയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു. കുന്നത്തേരി സ്വദേശികളായ അബ്ദുൾ റഹ്മാൻ (13), ഫർദ്ദിൻ (13) എന്നിവരാണ് മരിച്ചത്.
ഏഴാം ക്ലാസ് വിദ്യാർഥികളാണ് ഇരുവരും. നാട്ടുകാർ ചേർന്നാണ് മൃതദേഹം കുളത്തിൽ നിന്ന് പുറത്തെടുത്തത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.
ആലുവയിൽ വിദ്യാർഥികൾ മുങ്ങിമരിച്ചു
10:42 PM Mar 12, 2021 | Deepika.com