എ​ൻ​ജി​നീ​യ​റിം​ഗ് പ്ര​വേ​ശ​നം ല​ഭി​ക്കാ​ൻ ക​ണ​ക്കും സ​യ​ൻ​സും നി​ർ​ബ​ന്ധ​മ​ല്ല; മാ​ന​ദ​ണ്ഡ​ത്തി​ൽ മാ​റ്റം

09:47 PM Mar 12, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: എ​ൻ​ജി​നീ​യ​റിം​ഗ് പ്ര​വേ​ശ​നം ല​ഭി​ക്കാ​ൻ പ്ല​സ്ടു ക്ലാ​സു​ക​ളി​ൽ ക​ണ​ക്കും സ​യ​ൻ​സും പ​ഠി​ക്ക​ണ​മെ​ന്നു നി​ർ​ബ​ന്ധ​മ​ല്ല. സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ മേ​ൽ​നോ​ട്ട സ​മി​തി​യാ​യ എ​ഐ​സി​ടി​ഇ​യാ​ണ് എ​ൻ​ജി​നീ​യ​റി​ങ് പ​ഠ​ന​ത്തി​നു​ള്ള പ്ര​വേ​ശ​ന മാ​ന​ദ​ണ്ഡ​ത്തി​ൽ മാ​റ്റം വ​രു​ത്തി​യ​ത്.

എ​ൻ​ജി​നീ​യ​റിം​ഗ് പ​ഠ​ന​ത്തി​ൽ അ​ടി​സ്ഥാ​ന ഘ​ട​ക​മാ​യ ക​ണ​ക്ക്, പ്ല​സ്ടു ത​ല​ത്തി​ൽ പ​ഠി​ക്കാ​ത്ത​വ​ർ​ക്കും പ്ര​വേ​ശ​നം ന​ൽ​കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രേ അ​ക്കാ​ദ​മി​ക പ​ണ്ഡി​ത​ർ വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തു​വ​ന്നി​ട്ടു​ണ്ട്. ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പു​തി​യ പ​രി​ഷ്കാ​രം. മൂ​ന്ന് വി​ഷ​യ​ങ്ങ​ളി​ൽ 45 ശ​ത​മാ​ന​വും അ​തി​ല​ധി​ക​വും മാ​ർ​ക്ക് നേ​ടി​യ​വ​ർ​ക്ക് പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ക്കാം.

അ​ടു​ത്ത അ​ക്കാ​ദ​മി​ക വ​ർ​ഷ​ത്തി​ൽ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ഴ്സു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടാ​ൻ ക​ണ​ക്കും ഫി​സി​ക്സും എ​ഐ​സി​ടി​ഇ ഓ​പ്ഷ​ണ​ൽ ആ​ക്കി​യ​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. നി​ല​വി​ൽ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ഴ്സു​ക​ൾ പ​ഠി​ക്കാ​ൻ പ്ല​സ്ടു ത​ല​ത്തി​ൽ ഫി​സി​ക്സും ക​ണ​ക്കും നി​ർ​ബ​ന്ധ​മാ​ണ്. പ​ക​രം അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം മു​ത​ൽ 14 വി​ഷ​യ​ങ്ങ​ളി​ൽ ഏ​തെ​ങ്കി​ലും മൂ​ന്ന് വി​ഷ​യ​ങ്ങ​ൾ പ​ഠി​ച്ച് പ്ല​സ്ടു പാ​സാ​യാ​ൽ മ​തി.

ഫി​സി​ക്സ്, ക​ണ​ക്ക്, കെ​മി​സ്ട്രി, കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്, ഇ​ല​ക്ട്രോ​ണി​ക്സ്, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി, ബ​യോ​ള​ജി, ഇ​ൻ​ഫോ​ർ​മാ​റ്റി​ക്സ് പ്രാ​ക്ടീ​സ​സ്, ബ​യോ ടെ​ക്നോ​ള​ജി, ടെ​ക്നി​ക്ക​ൽ വൊ​ക്കേ​ഷ​ണ​ൽ, അ​ഗ്രി​ക​ൾ​ച്ച​റ​ൽ, എ​ൻ​ജി​നീ​യ​റിം​ഗ, ഗ്രാ​ഫി​ക്സ്, ബി​സി​ന​സ് സ്റ്റ​ഡീ​സ്, എ​ന്‍റ​ർ​പ്ര​ണ​ർ​ഷി​പ്പ് എ​ന്നി വി​ഷ​യ​ങ്ങ​ളി​ൽ ഏ​തെ​ങ്കി​ലും മൂ​ന്ന് വി​ഷ​യ​ങ്ങ​ൾ പ​ഠി​ച്ചാ​ൽ മ​തി​യെ​ന്നാ​ണ് എ​ഐ​സി​ടി​ഇ നി​ഷ്ക​ർ​ഷി​ക്കു​ന്ന​ത്.