തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ കൈപ്പമംഗലത്തിനു പകരം യു ഡി എഫ് മട്ടന്നൂർ സീറ്റ് ആർഎസ്പിക്ക് നൽകിയതായി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് അറിയിച്ചു.
ആർ എസ് പി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ ഇല്ലിക്കൽ അഗസ്തിയെ മട്ടന്നൂരിൽ സ്ഥാനാർഥിയായി പാർട്ടി സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ആർ എസ് പി കണ്ണൂർ ജില്ലാ സെക്രട്ടറിയും ബീഡി തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാനുമായിരുന്നിട്ടുണ്ട് ഇല്ലിക്കൽ അഗസ്തി.
ഇതോടെ ആർഎസ്പിക്ക് അഞ്ചു സീറ്റുകളിലും സ്ഥാനാർഥിയായി. ആറ്റിങ്ങൽ -അഡ്വ.എ.ശ്രീധരൻ, ചവറ - ഷിബു ബേബി ജോൺ, ഇരവിപുരം -ബാബു ദിവാകരൻ, കുന്നത്തൂർ - ഉല്ലാസ് കോവൂർ, മട്ടന്നൂർ - ഇല്ലിക്കൽ അഗസ്തി.
ആർഎസ്പിക്ക് കൈപ്പമംഗലത്തിനു പകരം മട്ടന്നൂർ; ഇല്ലിക്കൽ അഗസ്തി സ്ഥാനാർഥി
09:23 PM Mar 12, 2021 | Deepika.com