ട്രെ​യി​നു​ക​ളി​ൽ തി​ങ്ക​ളാ​ഴ്ച മു​ത​ൽ സീ​സ​ണ്‍ ടി​ക്ക​റ്റി​ൽ യാ​ത്ര ചെ​യ്യാം

09:19 PM Mar 12, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡി​നെ തു​ട​ർ​ന്ന് നി​ർ​ത്തി​വ​ച്ച സീ​സ​ണ്‍ ടി​ക്ക​റ്റ് സം​വി​ധാ​നം പു​ന​സ്ഥാ​പി​ക്കാ​ൻ റെ​യി​ൽ​വേ തീ​രു​മാ​നം. തി​ങ്ക​ളാ​ഴ്ച മു​ത​ൽ മെ​മു എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ളി​ലെ അ​ണ്‍​റി​സേ​ർ​വ്ഡ് കോ​ച്ചു​ക​ളി​ലും 17 മു​ത​ൽ കോ​ട്ട​യം വ​ഴി​യു​ള്ള പു​ന​ലൂ​ർ-​ഗു​രു​വാ​യൂ​ർ, ഗു​രു​വാ​യൂ​ർ-​പു​ന​ലൂ​ർ പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ളി​ലും സീ​സ​ണ്‍ ടി​ക്ക​റ്റ് ന​ൽ​കു​മെ​ന്ന് റെ​യി​ൽ​വേ അ​റി​യി​ച്ചു.

ഇ​തി​നാ​യി യു​ടി​എ​സ് കൗ​ണ്ട​റു​ക​ൾ തു​റ​ക്കും. ലോ​ക്ക് ഡൗ​ണ്‍ ആ​രം​ഭി​ച്ച 2020 മാ​ർ​ച്ച് 24 നു ​ശേ​ഷം കാ​ലാ​വ​ധി​യു​ള്ള സീ​സ​ണ്‍ ടി​ക്ക​റ്റ് ഉ​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​ർ​ക്ക്, പു​തി​യ സീ​സ​ണ്‍ ടി​ക്ക​റ്റ് എ​ടു​ക്കു​ന്പോ​ൾ അ​ത്ര​യും ദി​വ​സ​ങ്ങ​ൾ അ​ധി​ക​മാ​യി യാ​ത്ര ചെ​യ്യാ​ൻ അ​നു​മ​തി ന​ൽ​കും.

സീ​സ​ണ്‍ ടി​ക്ക​റ്റ് ഏ​ർ​പ്പെ​ടു​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​ന​ലൂ​ർ-​ഗു​രു​വാ​യൂ​ർ, ഗു​രു​വാ​യൂ​ർ-​പു​ന​ലൂ​ർ പ്ര​തി​ദി​ന പ്ര​ത്യേ​ക എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ളി​ൽ 17 മു​ത​ൽ അ​ഞ്ച് സെ​ക്ക​ൻ​ഡ് ക്ലാ​സ് ചെ​യ​ർ കാ​റു​ക​ളും 11 ജ​ന​റ​ൽ സെ​ക്ക​ൻ​ഡ് ക്ലാ​സ് കോ​ച്ചു​ക​ളു​മു​ണ്ടാ​യി​രി​ക്കും.

ഗു​രു​വാ​യൂ​ർ-​പു​ന​ലൂ​ർ എ​ക്സ്പ്ര​സ് ദി​വ​സേ​ന പു​ല​ർ​ച്ചെ 5.45 ന് ​ഗു​രു​വാ​യൂ​രി​ൽ നി​ന്നും പു​റ​പ്പെ​ട്ട് ഉ​ച്ച​യ്ക്ക് 2.35 ന് ​പു​ന​ലൂ​രി​ൽ എ​ത്തി​ച്ചേ​രും. പു​ന​ലൂ​ർ-​ഗു​രു​വാ​യൂ​ർ എ​ക്സ്പ്ര​സ് ദി​വ​സേ​ന വൈ​കു​ന്നേ​രം 8.25 ന് ​പു​ന​ലൂ​രി​ൽ നി​ന്നും പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം പു​ല​ർ​ച്ചെ 2.20 ന് ​ഗു​രു​വാ​യൂ​രി​ൽ എ​ത്തി​ച്ചേ​രും.