ന്യൂഡൽഹി: മ്യാൻമറിൽ നിന്നുള്ള പലായനം തടയണമെന്ന് ആവശ്യപ്പെട്ട് വടക്കു-കിഴക്കൻ സംസ്ഥാനങ്ങൾക്ക് കത്തയച്ച് കേന്ദ്രസർക്കാർ. നാഗലാൻഡ്, മിസോറാം, മണിപ്പൂർ, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങൾക്കാണ് കേന്ദ്ര നിർദേശം. ചീഫ് സെക്രട്ടറിമാർക്കയച്ച കത്തിൽ കനത്ത ജാഗ്രത പുലർത്തണമെന്നാണ് നിർദേശിച്ചിരിക്കുന്നത്.
നേരത്തെ മ്യാൻമറിൽ നിന്നെത്തിയവരെ കൈമാറണമെന്ന് ആവശ്യപ്പെട്ട് മിസോറാമിലെ ഉദ്യോഗസ്ഥർക്ക് മ്യാൻമർ കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആഭ്യന്തര മന്ത്രാലയവും നിർദേശം നൽകിയിരിക്കുന്നത്.
മ്യാൻമറിൽനിന്നുള്ള കുടിയേറ്റം തടയണം; വടക്കു-കിഴക്കൻ സംസ്ഥാനങ്ങളോട് കേന്ദ്രം
08:57 PM Mar 12, 2021 | Deepika.com