മ​ഹാ​രാ​ഷ്ട്ര​യി​ൽ ഇ​ന്ന് 15,817 പേ​ർ​ക്ക് കോ​വി​ഡ്, ഈ ​വ​ർ​ഷ​ത്തെ ഉ​യ​ർ​ന്ന പ്ര​തി​ദി​ന ക​ണ​ക്ക്

08:22 PM Mar 12, 2021 | Deepika.com
മും​ബൈ: ഒ​രു ഇ​ട​വേ​ള​യ്ക്കു​ശേ​ഷം മ​ഹാ​രാ​ഷ്ട്ര​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ വ​ർ​ധി​ക്കു​ന്നു. ഇ​ന്ന് 15,817 പേ​ർ​ക്കാ​ണ് സം​സ്ഥാ​ന​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച്. ഈ ​വ​ർ​ഷ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന പ്ര​തി​ദി​ന ക​ണ​ക്കാ​ണി​ത്. ഇ​തോ​ടെ മ​ഹാ​രാ​ഷ്ട്ര​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 22,82,191 ആ​യി ഉ​യ​ർ​ന്നു.

24 മ​ണി​ക്കൂ​റി​നി​ടെ 56 പേ​ർ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ക്കു​ക​യും ചെ​യ്തു. 52,723 പേ​രാ​ണ് ഇ​തു​വ​രെ മ​ഹാ​രാ​ഷ്ട്ര​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്.

21,17,744 പേ​ർ ഇ​തു​വ​രെ രോ​ഗ​മു​ക്ത​രാ​യി. 1,10,485 പേ​ർ ഇ​പ്പോ​ഴും സം​സ്ഥാ​ന​ത്ത് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്.