കോഴിക്കോട്: വടകരയില്‍ യുഡിഎഫ് പിന്തുണയോടെ ആർഎംപി മത്സരിക്കും. കെ.കെ. രമ ആര്‍എംപി സ്ഥാനാര്‍ഥിയാകും. കോൺഗ്രസിന്റെ ആവശ്യപ്രകാരമാണ് കെ.കെ രമയെ ആർഎംപി സ്ഥാനാർഥിയാക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനം ശനിയാഴ്ചയുണ്ടാകും.
സംസ്ഥാന സെക്രട്ടറി എന്‍. വേണുവിനെയാണ് നേരത്തെ ആർഎംപി സ്ഥാനാർഥിയായി തീരുമാനിച്ചിരുന്നത്. എന്നാൽ കോൺഗ്രസിന്റെ ആവശ്യത്തിന് ആർഎംപി വഴങ്ങുകയായിരുന്നു.
വടകരയില്‍ കെ.കെ. രമ ആര്‍എംപി സ്ഥാനാര്‍ഥി; യുഡിഎഫ് പിന്തുണയ്ക്കും
08:00 PM Mar 12, 2021 | Deepika.com