മ​മ​ത ബാ​ന​ർ​ജി ആ​ശു​പ​ത്രി​വി​ട്ടു; വീ​ൽ​ചെ​യ​റി​ൽ വീ​ട്ടി​ലേ​ക്ക്

07:45 PM Mar 12, 2021 | Deepika.com
കോ​ൽ​ക്ക​ത്ത: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​നി​ടെ കാ​ലി​നു പ​രി​ക്കേ​റ്റ പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി ആ​ശു​പ​ത്രി വി​ട്ടു. ര​ണ്ട് ദി​വ​സ​ത്തെ ആ​ശു​പ​ത്രി വാ​സ​ത്തി​നു​ശേ​ഷം ഇ​ന്ന് വൈ​കു​ന്നേ​ര​മാ​ണ് മ​മ​ത ആ​ശു​പ​ത്രി വി​ട്ട​ത്.

മ​മ​ത​യു​ടെ ആ​വ​ശ്യ​ത്തെ തു​ട​ർ​ന്നാ​ണ് ഡി​സ്ചാ​ർ​ജ് ചെ​യ്ത​തെ​ന്ന് എ​സ്എ​സ്കെ​എം ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു. ഏ​ഴ് ദി​വ​സ​ത്തി​നു​ശേ​ഷം പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​യാ​ക​ണ​മെ​ന്നും ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ചു.

ന​ന്ദി​ഗ്രാം മ​ണ്ഡ​ല​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​നി​ടെ മ​മ​ത​യ്ക്കു നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​കു​യ​യാ​യി​രു​ന്നു. കാ​ലി​ൽ പ​രി​ക്കേ​റ്റ​തി​നെ​ത്തു​ട​ർ​ന്ന് മ​മ​ത പ്ര​ചാ​ര​ണം വെ​ട്ടി​ച്ചു​രു​ക്കി​യി​രു​ന്നു.

ത​നി​ക്കെ​തി​രെ​യു​ള്ള ആ​ക്ര​മ​ണം ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണെ​ന്നും മ​മ​ത ആ​രോ​പി​ച്ചി​രു​ന്നു. ന​ന്ദി​ഗ്രാ​മി​ൽ മ​മ​ത​യെ നേ​രി​ടു​ന്ന​ത് പ്ര​മു​ഖ ബി​ജെ​പി നേ​താ​വാ​യ സു​വേ​ന്ദു അ​ധി​കാ​രി​യാ​ണ്. മു​ന്പ് മ​മ​ത​യു​ടെ ഉ​റ്റ അ​നു​യാ​യി ആ​യി​രു​ന്നു സു​വേ​ന്ദു.