ഉ​മ്മ​ന്‍ ചാ​ണ്ടി നേ​മ​ത്ത് വ​രാ​ത്ത​ത് ശി​വ​ന്‍​കു​ട്ടി ആ​യ​തി​നാ​ല്‍: കോ​ടി​യേ​രി

07:22 PM Mar 12, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: നേ​മ​ത്ത് എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ശി​വ​ന്‍​കു​ട്ടി ആ​യ​തി​നാ​ലാ​ണ് അ​വി​ടെ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് ഉ​മ്മ​ന്‍ ചാ​ണ്ടി ഹൈ​ക്ക​മാ​ന്‍റി​നെ അ​റി​യി​ച്ച​തെ​ന്ന് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍. ഉ​മ്മ​ന്‍ ചാ​ണ്ടി​യ​ല്ല അ​മി​ത് ഷാ ​വ​ന്നാ​ലും നേ​മ​ത്ത് എ​ല്‍​ഡി​എ​ഫ് ജ​യി​ക്കും. നേ​മ​ത്തേ​യ്ക്ക് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും ഇ​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​രു​ണാ​ക​ര​നെ തി​രു​വ​ന​ന്ത​പു​രം ലോ​ക​സ​ഭ​യി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​വ​രാ​ണ് എ​ൽ​ഡി​എ​ഫ്. ഉ​മ്മ​ൻ ചാ​ണ്ടി​ക്ക്‌ നേ​മ​ത്തെ​ക്കു​റി​ച്ച് ന​ന്നാ​യി അ​റി​യാ​മെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു.

കേ​ര​ളം ഗു​ജ​റാ​ത്താ​ക്കാ​നാ​ണ് ബി​ജെ​പി ശ്ര​മി​ക്കു​ന്ന​ത്. ആ ​ബി​ജെ​പി​യെ കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി നേ​രി​ടു​ന്ന​ത് ക​ട​ലി​ല്‍ ചാ​ടി​യാ​ണോ​യെ​ന്നും കോ​ടി​യേ​രി പ​രി​ഹ​സി​ച്ചു. ഇ​ത്ത​രം കോ​പ്രാ​യ​ങ്ങ​ളി​ലൂ​ടെ​യാ​ണൊ രാ​ഹു​ല്‍ ബി​ജെ​പി​യെ നേ​രി​ടാ​നൊ​രു​ങ്ങു​ന്ന​തെ​ന്നും കോ​ടി​യേ​രി ചോ​ദി​ച്ചു.