തിരുവനന്തപുരം: കെപിസിസി മുൻ ജനറല്‍ സെക്രട്ടറി വിജയന് തോമസ് ബിജെപിയിൽ ചേർന്നു. ഡൽഹിയിലെ ബിജെപി ആസ്ഥാനത്തുവച്ച് പാർട്ടി അംഗത്വം സ്വീകരിച്ചു. കഴിഞ്ഞ ദിവസമാണ് വിജയന് തോമസ് കോൺഗ്രസ് പാർട്ടിവിട്ടത്.
സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അതൃപ്തിയാണ് രാജിക്ക് കാരണമായി പറയുന്നത്. നേമത്ത് മല്‍സരിക്കാന്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നയാളാണ് വിജയന് തോമസ്.
കെപിസിസി ജനറല്‍ സെക്രട്ടറി വിജയന് തോമസ് ബിജെപിയിൽ
06:59 PM Mar 12, 2021 | Deepika.com