ഇം​ഗ്ല​ണ്ടി​ന് ടോ​സ്; ഇ​ന്ത്യ​യ്ക്ക് ബാ​റ്റിം​ഗ്

06:41 PM Mar 12, 2021 | Deepika.com
അ​ഹ​മ്മ​ദാ​ബാ​ദ്: ഇ​ന്ത്യ​യ്ക്കെ​തി​രാ​യ ട്വ​ന്‍റി-20 പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ ഇം​ഗ്ല​ണ്ട് ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. അ​ഞ്ച് മ​ത്സ​ര പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​മാ​ണ് അ​ഹ​മ്മ​ദാ​ബാ​ദി​ലെ മൊ​ട്ടേ​റ സ്റ്റേ​ഡ​യ​ത്തി​ൽ ഇ​ന്ന് ന​ട​ക്കു​ന്ന​ത്. അ​ഞ്ച് മ​ത്സ​ര​ങ്ങ​ൾ​ക്കും മൊ​ട്ടേ​റ ത​ന്നെ​യാ​ണ് വേ​ദി​യാ​കു​ന്ന​ത്.

ആ​ദ്യ ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ൽ രോ​ഹി​ത് ശ​ർ​മ​യ്ക്ക് ഇ​ന്ത്യ വി​ശ്ര​മം അ​നു​വ​ദി​ച്ച​ത് ശ്ര​ദ്ധേ​യ​മാ​യി. കെ.​എ​ൽ.​രാ​ഹു​ൽ-​ശി​ഖ​ർ ധ​വാ​ൻ സ​ഖ്യം ഇ​ന്നിം​ഗ്സ് ഓ​പ്പ​ണ്‍ ചെ​യ്യും. ഒ​രി​ട​വേ​ള​യ്ക്ക് ശേ​ഷം ഭു​വ​നേ​ശ്വ​ർ കു​മാ​ർ ടീ​മി​ൽ തി​രി​ച്ചെ​ത്തി. ഋ​ഷ​ഭ് പ​ന്ത് വി​ക്ക​റ്റ് കീ​പ്പ​റാ​കും. ഓ​ൾ​റൗ​ണ്ട​ർ ഹ​ർ​ദി​ക് പാ​ണ്ഡ്യ​യും ടീ​മി​ലി​ടം നേ​ടി.

ഡേ​വി​ഡ് മ​ല​ൻ, ക്രി​സ് ജോ​ർ​ദാ​ൻ എ​ന്നീ ട്വ​ന്‍റി-20 സ്പെ​ഷ​ലി​സ്റ്റു​ക​ൾ ഇം​ഗ്ല​ണ്ട് ഇ​ല​വ​നി​ലു​ണ്ട്. ഓ​ൾ​റൗ​ണ്ട​ർ സാം ​ക​റ​നും പേ​സ​ർ മാ​ർ​ക്ക് വു​ഡും ടീ​മി​ലി​ടം ല​ഭി​ച്ചു.