തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1780 പേർക്ക് കോവിഡ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,134 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റിനിരക്ക് 3.41 ശതമാനം ആണ്.
ഇന്ന് 14 മരണങ്ങളും കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 4369 ആയി. 1579 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 139 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 53 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.
നിലവിൽ 32,174 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇന്ന് 3377 പേർക്ക് രോഗമുക്തിയുണ്ടായി. 10,50,603 പേര് ഇതുവരെ കോവിഡില്‍നിന്നും മുക്തി നേടി.
ഒൻപത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 3, എറണാകുളം 2, കോട്ടയം, തൃശൂര്‍, പാലക്കാട്, കോഴിക്കോട് 1 വീതം ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
പോസിറ്റീവ് കേസുകൾ ജില്ല തിരിച്ച്
കോഴിക്കോട്-265, മലപ്പുറം-205, തൃശൂര്‍-197, തിരുവനന്തപുരം-165, എറണാകുളം-154, കൊല്ലം-153, കണ്ണൂര്‍-131, കോട്ടയം-127, ആലപ്പുഴ-97, പത്തനംതിട്ട-76, പാലക്കാട്-67, കാസര്‍ഗോഡ്-66, വയനാട്-41, ഇടുക്കി-36
സമ്പര്‍ക്ക രോഗികൾ ജില്ല തിരിച്ച്
കോഴിക്കോട്-259, മലപ്പുറം-194, തൃശൂര്‍-191, തിരുവനന്തപുരം-113, എറണാകുളം-143, കൊല്ലം-147, കണ്ണൂര്‍-94, കോട്ടയം-118, ആലപ്പുഴ-96, പത്തനംതിട്ട-68, പാലക്കാട്-24, കാസര്‍ഗോഡ്-57, വയനാട്-41, ഇടുക്കി-34.
ഇന്ന് 1780 പേർക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.41
06:08 PM Mar 12, 2021 | Deepika.com