ഒ​എ​ൽ​എ​ക്സി​ലും വ്യാ​ജ​ൻ​മാ​ർ വി​ല​സു​ന്നു; സൈ​നി​ക​രെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് വ​ൻ ത​ട്ടി​പ്പ്

06:01 PM Mar 12, 2021 | Deepika.com
കോ​ട്ട​യം: ഓ​ണ്‍​ലൈ​നി​ലെ സെ​ക്ക​ൻ​ഹാ​ൻ​ഡ് വി​പ​ണി​യാ​യ ഒ​എ​ൽ​എ​ക്സി​ലും വ്യാ​ജ​ൻ​മാ​ർ വി​ല​സു​ന്നു. സൈ​നി​ക​രെ​ന്ന വ്യാ​ജേ​നെ​യാ​ണ് ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​ത്. വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ പ​കു​തി​വി​ല​യ്ക്ക് ന​ൽ​കാ​മെ​ന്നാ​ണ് വാ​ഗ്ദാ​നം.

മി​ലി​റ്റ​റി കാ​ന്‍റീ​ൻ വ​ഴി വി​ല​ക്കു​റ​വി​ൽ ല​ഭി​ച്ച​താ​ണെ​ന്നും ട്രാ​ൻ​സ്ഫ​ർ ആ​യ​തി​നാ​ൽ ഇ​വ കൂ​ടെ കൊ​ണ്ടു​പോ​കാ​ൻ ബു​ദ്ധി​മു​ട്ടാ​യ​തി​നാ​ലാ​ണ് പ​കു​തി​വി​ല​യ്ക്ക് ന​ൽ​കു​ന്ന​തെ​ന്നാ​ണ് ത​ട്ടി​പ്പു​കാ​ർ വി​ശ​ദീ​ക​രി​ക്കു​ക. ആ​ളു​ക​ളെ വി​ശ്വ​സി​പ്പി​ക്കു​ന്ന​തി​നാ​യി പ​ട്ടാ​ള​ക്കാ​രു​ടെ വേ​ഷ​ത്തി​ലു​ള്ള ഫോ​ട്ടോ​യും വ്യാ​ജ ആ​ധാ​ർ​കാ​ർ​ഡും പാ​ൻ കാ​ർ​ഡു​മൊ​ക്കെ വാ​ട്സ് ആ​പ്പി​ലൂ​ടെ അ​യ​ച്ചു​ത​രും.

തു​ച്ഛ​മാ​യ വി​ല​യ്ക്ക് വി​ല​കൂ​ടി​യ സാ​ധ​ന​ങ്ങ​ൾ വി​ല്പ​ന​യ്‌​ക്കെ​ന്ന പ​ര​സ്യ​ത്തി​ൽ പ്ര​ലോ​ഭി​ത​രാ​കു​ന്ന​വ​രാ​ണ് ത​ട്ടി​പ്പു​കാ​രു​ടെ ഇ​ര. പ​ണം വാ​ങ്ങി​യ ശേ​ഷം സാ​ധ​ന​ങ്ങ​ൾ ന​ൽ​കാ​തെ ക​ബ​ളി​പ്പി​ക്കു​ന്ന​തും കൊ​റി​യ​ർ ചാ​ർ​ജെ​ന്ന പേ​രി​ലും അ​ഡ്വാ​ൻ​സ് തു​ക​യാ​യും പ​ണം ആ​വ​ശ്യ​പ്പെ​ടു​ന്ന​തു​മൊ​ക്കെ​യാ​ണ് ത​ട്ടി​പ്പ് രീ​തി. ഫോ​ണി​ലൂ​ടെ ഇ​ട​പാ​ട് ഉ​റ​പ്പി​ക്കു​ക​യും പ​ണം അ​യ​ച്ചു ക​ഴി​ഞ്ഞാ​ൽ ആ ​ഫോ​ൺ ഓ​ഫ് ച​യ്തു മു​ങ്ങു​ക​യും ചെ​യ്യും. വി​ല​ക്കു​റ​വെ​ന്ന പ്ര​ലോ​ഭ​ന​ത്തി​ൽ വീ​ണ് ത​ട്ടി​പ്പി​ന് ഇ​ര​യാ​കാ​രു​തെ​ന്ന് പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

അ​ടു​ത്ത​കാ​ല​ത്ത് ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ മ​ക​ളും ഓ​ൺ​ലൈ​ൻ സാ​മ്പ​ത്തി​ക ത​ട്ടി​പ്പി​ന് ഇ​ര​യാ​യി​രു​ന്നു. ഹ​ർ​ഷി​ത കേ​ജ​രി​വാ​ളി​ന് ര​ണ്ട് ത​വ​ണ​യാ​ണ് പ​ണം ന​ഷ്ട​പ്പെ​ട്ട​ത്. മൂ​ന്നാം ത​വ​ണ സം​ശ​യം തോ​ന്നി ഇ​വ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.