അ​സ്ട്ര​സെ​നെ​ക സു​ര​ക്ഷി​തം, ഉ​പ​യോ​ഗി​ക്കാം; ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന

05:39 PM Mar 12, 2021 | Deepika.com
ജ​നീ​വ: കോ​വി​ഡി​നെ​തി​രെ അ​സ്ട്ര​സെ​നെ​ക വാ​ക്സി​ൻ സു​ര​ക്ഷി​ത​മാ​ണെ​ന്നും ഉ​പ​യോ​ഗി​ക്കാ​മെ​ന്നും ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന. ര​ക്തം ക​ട്ട​പി​ടി​ക്കു​ന്ന​തി​നെ തു​ട​ർ​ന്ന് നി​ര​വ​ധി യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ‌ അ​സ്ട്ര​സെ​നെ​ക വാ​ക്സി​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​ത് താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് വി​ശ​ദീ​ക​ര​ണ​വു​മാ​യി ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന രം​ഗ​ത്തെ​ത്തി​യ​ത്. അ​സ്ട്ര​സെ​നെ​ക വാ​ക്സി​ൻ നി​ർ​ത്തി​വ​യ്ക്കാ​ൻ കാ​ര​ണ​മൊ​ന്നും കാ​ണു​ന്നി​ല്ലെ​ന്ന് ഡ​ബ്ല്യൂ​എ​ച്ച്ഒ പ​റ​ഞ്ഞു.

വാ​ക്‌​സി​നു​ക​ളു​ടെ ഉ​പ​ദേ​ശ​ക സ​മി​തി നി​ല​വി​ൽ സു​ര​ക്ഷാ ഡാ​റ്റ പ​രി​ശോ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. വാ​ക്‌​സി​നും ര​ക്തം ക​ട്ട​പി​ടി​ക്ക​ലും ത​മ്മി​ൽ ബ​ന്ധം സ്ഥാ​പി​ക്കാ​ൻ ഇ​തു​വ​രെ സാ​ധി​ച്ചി​ട്ടി​ല്ല. ഡെ​ൻ​മാ​ർ​ക്ക്, നോ​ർ​വേ, ഐ​സ്‌​ല​ൻ​ഡ്, ഇ​റ്റ​ലി, റൊ​മാ​നി​യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളാ​ണ് അ​സ്ട്ര​സെ​നെ​ക വാ​ക്സി​ന്‍റെ ഉ​പ​യോ​ഗം നി​ർ​ത്തി​വ​യ്ക്കു​ക​യോ പ​രി​മി​ത​പ്പെ​ടു​ത്തു​ക​യോ ചെ​യ്ത​ത്. സ്വീ​ക​ർ​ത്താ​ക്ക​ളി​ൽ ര​ക്തം ക​ട്ട​പി​ടി​ക്കു​ന്ന​താ​യ റി​പ്പോ​ർ​ട്ടു​ക​ളെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

ഉ​പ​യോ​ഗ​ത്തി​ലു​ള്ള മ​റ്റ് വാ​ക്സി​നു​ക​ൾ പോ​ലെ ത​ന്നെ മി​ക​ച്ച വാ​ക്സി​നാ​ണ് ആ​സ്ട്രാ​സെ​നെ​ക​യെ​ന്ന് ഡ​ബ്ല്യൂ​എ​ച്ച്ഒ വ​ക്താ​വ് മാ​ർ​ഗ്രെ​റ്റ് ഹാ​രി​സ് പ​റ​ഞ്ഞു. കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു. എ​ന്നാ​ൽ വാ​ക്സി​നേ​ഷ​ൻ മൂ​ല​മെ​ന്ന് തെ​ളി​യി​ക്ക​പ്പെ​ട്ട മ​ര​ണ​മൊ​ന്നും ഇ​തു​വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. വാ​ക്സി​ൻ നി​ർ​ത്തി​വ​യ്ക്കാ​നു​ള്ള കാ​ര​ണ​മൊ​ന്നും കാ​ണു​ന്നി​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു.