താ​ത്ക്കാ​ലി​ക​ക്കാ​രു​ടെ സ്ഥി​ര​പ്പെ​ടു​ത്ത​ലി​ൽ ഹൈ​ക്കോ​ട​തി സ്റ്റേ ​തു​ട​രും

02:49 PM Mar 12, 2021 | Deepika.com
കൊ​ച്ചി: താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രെ സ്ഥി​ര​പ്പെ​ടു​ത്തു​ന്ന സ​ർ​ക്കാ​ർ ന​ട​പ​ടി​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ താ​ത്കാ​ലി​ക വി​ല​ക്ക് തു​ട​രു​മെ​ന്ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ഇ​ന്ന് കേ​സ് പ​രി​ഗ​ണി​ച്ച​പ്പോ​ഴാ​ണ് സ്റ്റേ ​തു​ട​രു​മെ​ന്ന് ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി​യ​ത്.

പി​എ​സ് സി​ക്ക് വി​ടാ​ത്ത ത​സ്തി​ക​ക​ളി​ൽ സ്പെ​ഷ​ൽ റൂ​ൾ​പ്ര​കാ​ര​മാ​ണ് താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രെ സ്ഥി​ര​പ്പെ​ടു​ത്തി​യ​തെ​ന്ന നി​ല​പാ​ടാ​ണ് സ​ർ​ക്കാ​ർ കോ​ട​തി​യെ അ​റി​യി​ച്ച​ത്.

എ​ന്താ​ണ് സ്പെ​ഷ​ൽ റൂ​ളെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​രും പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളും ഏ​പ്രി​ൽ എ​ട്ടി​ന​കം സ​ത്യ​വാ​ങ്മൂ​ലം ന​ൽ​ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.