പ​തി​നാ​യി​രം താ​ണ്ടി മി​താ​ലി രാ​ജ്; ​നാ​ഴി​ക​ക​ല്ല് പി​ന്നി​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ വ​നി​താ താ​രം

01:02 PM Mar 12, 2021 | Deepika.com
ല​ക്നോ: അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ൽ പ​തി​നാ​യി​രം റ​ൺ​സ് നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ വ​നി​താ താ​ര​മെ​ന്ന റി​ക്കാ​ർ​ഡ് പേ​രി​ലാ​ക്കി മി​താ​ലി രാ​ജ്. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ മൂ​ന്നാം ഏ​ക​ദി​ന​ത്തി​ൽ മി​താ​ലി ഈ ​നാ​ഴി​ക​ക​ല്ല് പി​ന്നി​ട്ട​ത്. ഈ ​നേ​ട്ട​ത്തി​ലേ​ക്ക് എ​ത്തു​ന്ന ലോ​ക​ത്തി​ലെ ര​ണ്ടാ​മ​ത്തെ മാ​ത്രം വ​നി​താ ക്രി​ക്ക​റ്റ് താ​ര​മാ​ണ് മി​താ​ലി രാ​ജ്.

212 ഏ​ക​ദി​ന​ത്തി​ൽ ഏ​ഴു സെ​ഞ്ചു​റി​യും 54 അ​ർ​ധ​സെ​ഞ്ചു​റി​യും സ​ഹി​തം 6,974 റ​ണ്‍​സാ​ണ് മി​താ​ലി​യു​ടെ സ​മ്പാ​ദ്യം. 10 ടെ​സ്റ്റി​ല്‍ നി​ന്ന് 51 ബാ​റ്റിം​ഗ് ശ​രാ​ശ​രി​യി​ൽ 663 റ​ണ്‍​സും 89 ട്വ​ന്‍റി-20 മ​ത്സ​ര​ത്തി​ൽ നി​ന്ന് 2,364 റ​ൺ​സും മി​താ​ലി നേ​ടി.

ഇംഗ്ലണ്ടിന്‍റെ ഷാ​ര്‍​ല​റ്റ് എ​ഡ്വാ​ര്‍​ഡ്‌​സ് ആ​ണ് രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ല്‍ പ​തി​നാ​യി​രം റ​ൺ​സ് നേ​ടി​യ ആ​ദ്യ വ​നി​താ താ​രം. 309 ക​ളി​ക​ളി​ല്‍ നി​ന്ന് 10,207 റ​ണ്‍​സ് ആ​ണ് ഷാ​ര്‍​ലറ്റിന്‍റെ സമ്പാദ്യം.