തൊടുപുഴ: ഡിസിസി മുൻ പ്രസിഡന്റും കെപിസിസി ജനറൽ സെക്രട്ടറിയുമായ റോയ് കെ.പൗലോസിന് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് ഇടുക്കി കോൺഗ്രസിൽ കൂട്ടരാജി ഭീഷണി. അഞ്ച് ബ്ലോക്ക് പ്രസിഡന്റുമാർ, 40 മണ്ഡലം പ്രസിഡന്റുമാർ, 15 ഡിസിസി ഭാരവാഹികൾ, കെഎസ്യു ജില്ലാ പ്രസിഡന്റ് ടോണി തോമസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എന്നിവരാണ് രാജിക്കൊരുങ്ങുന്നത്.
പീരുമേട് സീറ്റിലേക്ക് റോയ് കെ.പൗലോസിനെ പരിഗണിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചത്. എന്നാൽ വ്യാഴാഴ്ച വൈകുന്നേരത്തോടെ സാധ്യത മങ്ങി. സ്ഥാനാർഥി പട്ടികയിലുണ്ടാവില്ലെന്ന് കേന്ദ്രനേതൃത്വത്തിൽ നിന്ന് അറിയിപ്പ് വന്നു. ഇതോടെയാണ് റോയ് കെ. പൗലോസിന്റെ അനുകൂലികൾ രാജി ഭീഷണിയുമായി രംഗത്തെത്തിയത്.
റോയ് കെ.പൗലോസിന്റെ കരിമണ്ണൂരിലെ വീട്ടിൽ സംഘം യോഗം ചേരുകയാണ്. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ രാജിവയ്ക്കുമെന്നാണ് യോഗത്തിന് എത്തിയവർ പറയുന്നത്.
റോയ് കെ. പൗലോസിന് പീരുമേട്ടിൽ സീറ്റില്ല; ഇടുക്കി കോൺഗ്രസിൽ കൂട്ടരാജി ഭീഷണി
05:44 PM Mar 12, 2021 | Deepika.com