കഞ്ചിക്കോട്: കോരയാർ പുഴയിൽ മീനുകൾ ചത്തുപൊങ്ങി. വെള്ളിയാഴ്ച രാവിലെയാണ് കഞ്ചിക്കോട് കൊയ്യാമരക്കാട് പുഴയിലെ തടയണയിൽ മീനുകൾ ചത്തുപൊങ്ങിയ നിലയിൽ കണ്ടത്.
സമീപത്തെ ഫാക്ടറികളിൽ നിന്നും മാലിന്യം ഒഴുക്കിയതിനെ തുടർന്നാണ് മീനുകൾ ചത്തതെന്ന് നാട്ടുകാർ ആരോപിച്ചു. കഴിഞ്ഞ ദിവസം ഇവിടെ മഴ പെയ്തിരുന്നു. ഇതോടൊപ്പം മാലിന്യം ഒഴുക്കുകയായിരുന്നുവെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
പുഴയുടെ സമീപത്ത് നിരവധി ഫാക്ടറികൾ സ്ഥിതിചെയ്യുന്നുണ്ട്.
കോരയാർ പുഴയിൽ മീനുകൾ ചത്തുപൊങ്ങി; ഫാക്ടറികൾ മാലിന്യമൊഴുക്കിയെന്ന് ആക്ഷേപം
11:01 AM Mar 12, 2021 | Deepika.com