കു​റ്റ്യാ​ടി​യി​ല്‍ കേ​ര​ളാ കോ​ണ്‍​ഗ്ര​സ് ത​ന്നെ മ​ത്സ​രി​ക്കും, പ്ര​തി​ഷേ​ധം പ്രാ​ദേ​ശി​ക ത​ല​ത്തി​ൽ മാ​ത്രം: ജോ​സ്.​കെ.​മാ​ണി

10:33 AM Mar 12, 2021 | Deepika.com
കോ​ട്ട​യം: കു​റ്റ്യാ​ടി​യി​ല്‍ എ​ല്‍​ഡി​എ​ഫി​നാ​യി കേ​ര​ളാ കോ​ണ്‍​ഗ്ര​സ്-​എം ത​ന്നെ മ​ത്സ​രി​ക്കു​മെ​ന്ന് പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ ജോ​സ്.​കെ.​മാ​ണി. സീ​റ്റ് സം​ബ​ന്ധി​ച്ച് സി​പി​എം സം​സ്ഥാ​ന-​ജി​ല്ലാ നേ​തൃ​ത്വ​ങ്ങ​ളു​മാ​യി ധാ​ര​ണ​യി​ലെ​ത്തി​യി​രു​ന്നെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​ണ്ഡ​ല​ത്തി​ലു​ണ്ടാ​യ പ്ര​തി​ഷേ​ധം പ്രാ​ദേ​ശി​ക​ത​ല​ത്തി​ല്‍ മാ​ത്ര​മാ​ണ്. പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ട​ന്‍ പ​രി​ഹ​രി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. വി​ജ​യ സാ​ധ്യ​ത​യു​ള്ള സ്ഥാ​നാ​ർ​ഥി​യെ ആ​ണ് മ​ണ്ഡ​ല​ത്തി​ല്‍ മ​ത്സ​രി​പ്പി​ക്കു​ക​യെ​ന്നും ജോ​സ്.​കെ.​മാ​ണി കൂ​ട്ടി​ച്ചേ​ർ​ത്തു.

കു​റ്റ്യാ​ടി​യി​ല്‍ മ​ത്സ​രി​ച്ചാ​ല്‍ സി​പി​ഐ​എ​മ്മി​ന് വേ​ണ്ടി ജീ​വ​ന്‍ ക​ള​ഞ്ഞു നി​ല്‍​ക്കാ​ന്‍ ത​യാ​റാ​കു​മെ​ന്ന് കു​റ്റ്യാ​ടി​യി​ലെ കേ​ര​ളാ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി മു​ഹ​മ്മ​ദ് ഇ​ഖ്ബാ​ൽ പ്ര​തി​ക​രി​ച്ചു. താ​ന്‍ പ​ത്ത് വ​ര്‍​ഷ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന പേ​രാ​മ്പ്ര സീ​റ്റ് ചോ​ദി​ക്കാ​ത്ത​ത് മ​ന്ത്രി ടി.​പി രാ​മ​കൃ​ഷ്ണ​ന് ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​കാ​തി​രി​ക്കാ​നാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.