മുംബൈ: ഓഹരി വിപണിയിൽ കുതിപ്പ് തുടരുന്നു. സെൻസെക്സ് 507 പോയിന്റ് നേട്ടത്തിൽ 51,787ലും നിഫ്റ്റി 136 പോയിന്റ് ഉയർന്ന് 15,310ലും വ്യാപാരം ആരംഭിച്ചു. ബിഎസ്ഇയിലെ 1214 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 197 ഓഹരികൾ നഷ്ടത്തിലുമാണ്. 97 ഓഹരികൾക്ക് മാറ്റമില്ല.
നെസ്ലെ, ഹിന്ദുസ്ഥാൻ യുണിലിവർ, സൺ ഫാർമ, ബജാജ് ഓട്ടോ എന്നിവയുടെ ഓഹരികൾ നഷ്ടത്തിലാണ്. ഒഎൻജിസി, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എൽആൻഡ്ടി, ആക്സിസ് ബാങ്ക്, ഇൻഫോസിസ്, ടൈറ്റാൻ, ഇൻഡസിൻഡ് ബാങ്ക്, എസ്ബിഐ, ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക് എന്നീ കമ്പനികളുടെ ഓഹരികൾ നേട്ടത്തിലാണ്.
ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.6ശതമാനം, 0.8ശതമാനം നേട്ടത്തിലാണ്. നിഫ്റ്റി സ്വകാര്യ ബാങ്ക് സൂചിക 1.3ശതമാനം ഉയർന്നു.
ഓഹരി വിപണിയിൽ കുതിപ്പ് തുടരുന്നു; സെൻസെക്സ് 507 പോയിന്റ് നേട്ടത്തിൽ
10:18 AM Mar 12, 2021 | Deepika.com