വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ കോവിഡിന് അറുതിയില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,176 പേർക്കാണ് വൈറസ് ബാധിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 29,922,305 ആയി. 1,392 പേർകൂടി മരണത്തിനു കീഴടങ്ങിയപ്പോൾ ആകെ മരണം 543,585 ആവുകയും ചെയ്തു.
20,717,717 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 8,661,003 പേർ ഇപ്പോഴും രോഗബാധിതരാണെന്നാണ് കണക്കുകൾ. 374,406,501 പേർക്കാണ് ഇതുവരെ കോവിഡ് പരിശോധന നടത്തിയത്.
കലിഫോർണഇയ, ടെക്സസ്, ഫ്ളോറിഡ, ന്യൂയോർക്ക്, ഇല്ലിനോയിസ്, ജോർജിയ തുടങ്ങിയ സംസ്ഥാനങ്ങളാണ് രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണത്തിവൽ മുന്നിലുള്ളത്.
അമേരിക്കയിൽ അറുതിയില്ലാതെ കോവിഡ്; 24 മണിക്കൂറിനിടെ 60,000ത്തോളം പേർക്ക് വൈറസ് ബാധ
08:05 AM Mar 12, 2021 | Deepika.com