പു​തു​ച്ചേ​രി തെ​ര​ഞ്ഞെ​ടു​പ്പ്; കോ​ൺ​ഗ്ര​സ്-​ഡി​എം​കെ സീ​റ്റ് ച​ർ​ച്ച ധാ​ര​ണ​യാ​യി

06:06 AM Mar 12, 2021 | Deepika.com
ചെ​ന്നൈ: പു​തു​ച്ചേ​രി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഡി​എം​കെ-​കോ​ണ്‍​ഗ്ര​സ് മു​ന്ന​ണി​യി​ല്‍ സീറ്റ് ച​ര്‍​ച്ച ധാ​ര​ണ​യി​ലെ​ത്തി. കോ​ണ്‍​ഗ്ര​സ് 15 സീ​റ്റി​ലും ഡി​എം​കെ 13 സീ​റ്റി​ലും മ​ത്സ​രി​ക്കും. സി​പി​ഐ, വി​ടു​ത​ലൈ ശി​രു​തൈ​ക​ള്‍ ക​ക്ഷി എ​ന്നീ പാ​ര്‍​ട്ടി​ക​ള്‍ ഒ​രോ സീ​റ്റി​ലും മ​ത്സ​രി​ക്കും.

തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ക്കും. 2016ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 21 സീ​റ്റി​ലാ​ണ് കോ​ണ്‍​ഗ്ര​സ് മ​ത്സ​രി​ച്ച​ത്. എ​ന്നാ​ല്‍ 15 സീ​റ്റാ​ണ് നേ​ടാ​നാ​യ​ത്. ഒ​ന്‍​പ​ത് സീ​റ്റി​ല്‍ മ​ത്സ​രി​ച്ച ഡി​എം​കെ മൂ​ന്ന് സീ​റ്റ് സ്വ​ന്ത​മാ​ക്കി.