ന്യൂഡൽഹി: പിറന്നാൾ ആഘോഷത്തിനിടെ വെടിയേറ്റ് യുവാവ് മരിച്ചു. സൗത്ത്-വെസ്റ്റ് ഡൽഹിയിലെ ഒരു ഫാം ഹൗസിലാണ് സംഭവം നടന്നത്. അനൂജ്(36)ആണ് മരിച്ചത്. അനൂജിന്റെ ഇളയ സഹോദരന്റെ പ്രതീക് റിഷിയുടെ പിറന്നാൾ ആഘോഷത്തിനിടെയാണ് സംഭവം നടന്നത്.
നവീൻ എന്ന യുവാവാണ് വെടിയുതിർത്തത്. ഉടൻ തന്നെ അനൂജിനെ സമീപത്തെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചു. സംഭവ സമയം പത്തിലേറെ പേർ സ്ഥലത്തുണ്ടായിരുന്നു. നവീനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ ഇയാൾ ഒളിവിലാണ്. നവീനായി പോലീസ് തെരച്ചിൽ ആരംഭിച്ചു.
പിറന്നാൾ ആഘോഷത്തിനിടെ വെടിവയ്പ്പ്; യുവാവ് മരിച്ചു
06:07 AM Mar 12, 2021 | Deepika.com