പുനലൂർ: ഒന്നരക്കോടി രൂപയുമായി തമിഴ്നാട് സ്വദേശികളായ മൂന്നുപേരെ പുനലൂർ റയിൽവെ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ എഗ്മൂർ- കൊല്ലം ട്രെയിനിൽ തെന്മല സ്റ്റേഷനിൽ എത്തുന്നതിനിടെ റെയിൽവെ പോലീസ് നടത്തിയ പരിശോധനയിലാണ് മതിയായ രേഖകളില്ലാതെ കടത്തിയ പണം പിടികൂടിയത്.
മധുര രാജമിൽ റോഡ് ഗണേഷിന്റെ മകൻ സതീഷ് കുമാർ(35), മധുര വാഹിദ് സ്ട്രീറ്റിൽ 14/01 കൃപനന്ദയിൽ മുത രാജീവ് (35), മധുര കുണ്ഡലിപുരം 2/253ൽ ത്യാഗരാജൻ (65) എന്നിവരാണ് പിടിയിലായത്. ചെങ്ങന്നൂരിലെ ഒരു ജ്വല്ലറിയിലേക്കാണ് പണമെന്നും ഏത് ജ്വല്ലറിയിലേക്കാണെന്ന് അറിയില്ലെന്നും പിടിയിലായവർ പറഞ്ഞു.
പോലിസ് അന്വേഷണം ആരംഭിച്ചു. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
ട്രെയിനിൽ കടത്താൻ ശ്രമിച്ച ഒന്നരക്കോടി രൂപയുമായി തമിഴ്നാട് സ്വദേശികൾ പിടിയിൽ
09:39 PM Mar 11, 2021 | Deepika.com