കോട്ടയം: പിറവത്തെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് കേരള കോൺഗ്രസിൽ പൊട്ടിത്തെറി. കേരള കോൺഗ്രസ് പ്രവർത്തകർ ജോസ് കെ. മാണിയുടെ കോലം കത്തിച്ചു. വ്യാഴാഴ്ച വൈകുന്നേരം പിറവം നഗരത്തിലാണ് കേരള കോൺഗ്രസ് പ്രവർത്തകർ ജോസിന്റെ കോലം കത്തിച്ചത്. നോട്ട് എണ്ണൽ യന്ത്രത്തിന്റെ മാതൃകയുമായാണ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയത്.
നേരത്തെ പിറവത്ത് സീറ്റ് പ്രതീക്ഷിച്ചിരുന്ന ജില്‍സ് പെരിയപ്പുറം പാർട്ടിയിൽനിന്നും രാജിവച്ചിരുന്നു. ജോസ് കെ.മാണി സീറ്റ് കച്ചവടം നടത്തിയെന്ന് ജില്‍സ് പെരിയപ്പുറം ആരോപിച്ചു. യൂത്ത് ഫ്രണ്ട് എം സംസ്ഥാന വൈസ് പ്രസിഡന്റാണ് ജില്‍സ്. സിന്ധുമോൾ ജേക്കബാണ് എൽഡിഎഫ് സ്ഥാനാർഥി.
പിറവത്ത് ജോസ് കെ. മാണിയുടെ കോലം കത്തിച്ച് വിമതർ
08:36 PM Mar 11, 2021 | Deepika.com