ക​ർ​ഷ​ക സ​മ​രം ച​ർ​ച്ച ചെ​യ്യാ​ൻ ബ്രി​ട്ടീ​ഷ് പാ​ർ​ല​മെ​ന്‍റി​നും അ​വ​കാ​ശ​മു​ണ്ട്: ശ​ശി ത​രൂ​ർ

02:17 PM Mar 11, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലെ ക​ർ​ഷ​ക സ​മ​ര​ത്തെ​ക്കു​റി​ച്ച് ച​ർ​ച്ച ന​ട​ത്തി​യ ബ്രീ​ട്ടീ​ഷ് പാ​ർ​ല​മെ​ന്‍റി​ന്‍റെ ന​ട​പ​ടി​ക്കെ​തി​രേ വി​മ​ർ​ശ​നം ന​ട​ത്തി​യ കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രേ ശ​ശി ത​രൂ​ർ എം​പി. മ​റ്റു രാ​ജ്യ​ങ്ങ​ളി​ലെ ആ​ഭ്യ​ന്ത​ര പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്യാ​ൻ ഇ​ന്ത്യ​ക്കു​ള്ള അ​തേ അ​വ​കാ​ശം ബ്രി​ട്ടീ​ഷ് പാ​ർ​ല​മെ​ന്‍റി​നു​മു​ണ്ടെ​ന്ന് ത​രൂ​ർ പ​റ​ഞ്ഞു.

ജ​നാ​ധി​പ​ത്യ​ത്തി​ൽ ഒ​രാ​ൾ​ക്ക് എ​ന്ത് വേ​ണ​മെ​ങ്കി​ലും ച​ർ​ച്ച ചെ​യ്യാം. ഇ​ന്ത്യ​യി​ൽ, നാം ​മു​മ്പ് പ​ല​സ്തീ​ന്‍ - ഇ​സ്ര​യേ​ല്‍ പ്ര​ശ്‌​നം ച​ര്‍​ച്ച ചെ​യ്ത​താ​ണെ​ന്നും ത​രൂ​ർ വ്യ​ക്ത​മാ​ക്കി. സ്വ​ന്തം കാ​ഴ്ച​പ്പാ​ട് പ​റ​ഞ്ഞ​തി​ന് കേ​ന്ദ്ര​ത്തി​നെ കു​റ്റ​പ്പെ​ടു​ത്തു​ന്നി​ല്ല. എ​ന്നാ​ൽ ഇ​തി​നു മ​റ്റൊ​രു വ​ശം കൂ​ടി​യു​ണ്ടെ​ന്ന് തി​രി​ച്ച​റി​യ​ണ​മെ​ന്നും ത​രൂ​ർ ആ​വ​ശ്യ​പ്പെ​ട്ടു.