അനന്ത്നാഗിൽ ഏറ്റുമുട്ടൽ: രണ്ട് ഭീകരർ കൊല്ലപ്പെട്ടു
02:16 PM Mar 11, 2021 | Deepika.com
അനന്ത്നാഗ്: ജമ്മു കാഷ്മീരിലെ അനന്ത്നാഗിൽ സുരക്ഷാ ഭടന്മാരുമായുള്ള ഏറ്റുമുട്ടലിൽ രണ്ടു ഭീകരർ കൊല്ലപ്പെട്ടു. അനന്ത്നാഗിലെ കദിപുര ഗ്രാമത്തിലായിരുന്നു ഏറ്റുമുട്ടലുണ്ടായത്. ആദിൽ അഹമ്മദ് ഭട്ട്, സഹിർ അമീൻ എന്നിവരെയാണ് സിആർപിഎഫ് വധിച്ചത്.