ചാലക്കുടി: ചാലക്കുടി മണ്ഡലത്തിൽ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ രംഗത്ത്. ഇറക്കുമതി സ്ഥാനാർഥികൾ വേണ്ടെന്ന മുദ്രാവാക്യവുമായാണ് പ്രവർത്തകർ പരസ്യ പ്രതിഷേധം നടത്തിയത്. "സേവ് കോൺഗ്രസ്' എന്ന പേരിലായിരുന്നു പ്രതിഷേധം.
"ഇറക്കുമതി സ്ഥാനാർഥി വേണ്ടേ വേണ്ട, ചാലക്കുടിക്ക് ചാലക്കുടിക്കാരൻ മതി' എന്നുള്ള ബാനറുമായാണ് കോൺഗ്രസ് പ്രവർത്തകർ തെരുവിൽ ഇറങ്ങിയത്. നിരവധി പ്രവർത്തകരാണ് കൊടികളുമായി പ്രതിഷേധത്തിൽ പങ്കെടുത്തത്.
മാത്യു കുഴൽനാടൻ, ടി.ജെ. സനീഷ് കുമാർ എന്നിവരുടെ പേരുകളാണ് യുഡിഎഫ് സ്ഥാനാർഥികളായി നിലവിൽ പരിഗണനയിലുള്ളത്. ഇവർക്ക് പകരം ഷോൺ പല്ലിശേരിയേയോ ഷിബു വാലപ്പനെയോ സ്ഥാനാർഥിയാക്കണമെന്നാണ് ആവശ്യം.
"ഇറക്കുമതി സ്ഥാനാർഥികളെ വേണ്ട'; ചാലക്കുടിയിൽ കോൺഗ്രസ് പ്രതിഷേധം
03:22 PM Mar 11, 2021 | Deepika.com