കോഴിക്കോട്: നിലമ്പൂർ നിയോജകമണ്ഡലം എംഎൽഎ പി.വി. അൻവർ ആഫ്രിക്കയിൽനിന്ന് തിരിച്ചെത്തി. വ്യാഴാഴ്ച ഉച്ചയോടെ കരിപ്പൂർ വിമാനത്താവളത്തിലാണ് അദ്ദേഹം വന്നിറങ്ങിയത്.
നിരവധി പ്രവർത്തകരാണ് അദ്ദേഹത്തിന്റെ വരവും കാത്ത് രാവിലെ മുതൽ വിമാനത്താവളത്തിൽ എത്തിയിരുന്നത്. വൻ സ്വീകരണത്തോടെ അദ്ദേഹം നിലമ്പൂരിലേക്ക് പുറപ്പെടുകയും ചെയ്തു.
വാഹനങ്ങളുടെ അകമ്പടിയോടെ നിലമ്പൂർ ചന്തക്കുന്ന് വരെ ആനയിക്കും. വിദേശത്തുനിന്ന് വരുന്നതിനാൽ അൻവർ പുറത്തിറങ്ങാതെ സ്വീകരണം ഏറ്റുവാങ്ങി ക്വാറന്റൈനായി വീട്ടിലേക്കുപോകും.
ഒടുവിൽ വന്നൂ..! പി.വി. അൻവർ തിരിച്ചെത്തി; കരിപ്പൂരിൽ വൻ സ്വീകരണം
03:22 PM Mar 11, 2021 | Deepika.com