തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ എൻസിപി പ്രഖ്യാപിച്ചു. എലത്തൂരിൽ എ.കെ. ശശീന്ദ്രൻ മത്സരിക്കും. കോട്ടയ്ക്കൽ-എൻ.എ. മുഹമ്മദ്, കുട്ടനാട്- തോമസ് കെ. തോമസ് എന്നിവരാണ് മറ്റു സ്ഥാനാർഥികൾ.
പാർട്ടിക്ക് ഒരു സീറ്റ് കൂടി വേണമായിരുന്നു. എന്നാൽ എൽഡിഎഫ് ഈ ആവശ്യം പരിഗണിച്ചില്ലെന്നും സംസ്ഥാന അധ്യക്ഷൻ ടി.പി. പീതാംബരൻ മാധ്യമങ്ങളോട് പറഞ്ഞു.
പി.സി. ചാക്കോയെ എൻസിപിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ശരദ് പവാറുമായി അടുത്ത ബന്ധമുള്ളയാളാണ് ചാക്കോ. അദ്ദേഹം പാർട്ടിയിലേക്ക് വരുന്നതിൽ പവാർ താത്പര്യം പ്രകടിപ്പിച്ചതായും പീതാംബരൻ പറഞ്ഞു.
എൻസിപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; എലത്തൂരിൽ എ.കെ. ശശീന്ദ്രൻ
12:25 PM Mar 11, 2021 | Deepika.com