ക​ർ​ണാ​ട​ക​യി​ൽ ഒ​രാ​ൾ​ക്ക് കോ​വി​ഡി​ന്‍റെ ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ വ​ക​ഭേ​ദം ക​ണ്ടെ​ത്തി

11:24 AM Mar 11, 2021 | Deepika.com
ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ ഒ​രാ​ൾ​ക്ക് കോ​വി​ഡി​ന്‍റെ ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ വ​ക​ഭേ​ദം സ്ഥി​രീ​ക​രി​ച്ച​താ​യി സം​സ്ഥാ​ന ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു. എ​ന്നാ​ൽ ഇ​തു​സം​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ആ​രോ​ഗ്യ​വ​കു​പ്പ് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. സം​സ്ഥാ​ന​ത്ത് ഇ​താ​ദ്യ​മാ​യാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ വ​ക​ഭേ​ദം റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്.

സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ 29 പേ​ർ​ക്കാ​ണ് വൈ​റ​സി​ന്‍റെ യു​കെ വ​ക​ഭേ​ദം സ്ഥി​രീ​ക​രി​ച്ച​ത്. ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന​യി​ൽ യു​കെ​യി​ൽ നി​ന്ന് തി​രി​ച്ചെ​ത്തി​യ 64 പേ​ർ​ക്കും അ​വ​രു​മാ​യി പ്രാ​ഥ​മി​ക സ​മ്പ​ർ​ക്ക​മു​ള്ള 26 പേ​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

ക​ർ​ണാ​ട​ക​യി​ൽ ഇ​തു​വ​രെ 9,56,801 കോ​വി​ഡ് കേ​സു​ക​ളാ​ണ് ഇ​തു​വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. കോ​വി​ഡ് ബാ​ധി​ച്ച് 12,379 പേ​ർ മ​രി​ച്ചു. 9,36,947 പേ​ർ രോ​ഗ​മു​ക്തി നേ​ടി. നി​ല​വി​ൽ 7,456 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്.