ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കണക്കുകൾ കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,854 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 11,285,561 ആയി. 126 മരണംകൂടി റിപ്പോർട്ട് ചെയ്തതോടെ അണുബാധയിൽ മരിച്ചവരുടെ ആകെ എണ്ണം 1,58,189 ആയി.
പുതിയ രോഗികളിൽ 83.76 ശതമാനവും കേരളമടക്കമുള്ള ആറ് സംസ്ഥാനങ്ങളിൽ നിന്നാണ്. മഹാരാഷ്ട്രയിലാണ് സ്ഥിതി ഏറ്റവും രൂക്ഷം. ഇതിനു മുന്പ് കഴിഞ്ഞ വർഷം ഡിസംബർ 26നാണ് ഇരുപതിനായിരത്തിന് മുകളിൽ കോവിഡ് കണക്കുകൾ വന്നിരുന്നത്.
രാജ്യത്ത് കോവിഡ് കൂടുന്നു; 24 മണിക്കൂറിൽ 22,854 പേർക്ക് രോഗം സ്ഥിരീകരിച്ചു
10:52 AM Mar 11, 2021 | Deepika.com