പി​റ​വ​ത്തേ​ത് പേ​മെ​ന്‍റ് സീ​റ്റാ​ണെ​ന്ന ആ​രോ​പ​ണം അ​ടി​സ്ഥാ​ന ര​ഹി​തം: ജോ​സ് കെ. ​മാ​ണി

10:26 AM Mar 11, 2021 | Deepika.com
കോ​ട്ട​യം: പി​റ​വ​ത്തേ​ത് കേ​ര​ള കോ​ൺ​ഗ്ര​സ്-​എ​മ്മി​ന്‍റെ പേ​മെ​ന്‍റ് സീ​റ്റാ​ണെ​ന്ന ആ​രോ​പ​ണം നി​ഷേ​ധി​ച്ച് ജോ​സ് കെ. ​മാ​ണി. അ​ടി​സ്ഥാ​ന ര​ഹി​ത​മാ​യ ആ​രോ​പ​ണ​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സി​ന്ധു​മോ​ൾ ജേ​ക്ക​ബ് ര​ണ്ടി​ല ചി​ഹ്ന​ത്തി​ൽ പി​റ​വ​ത്ത് മ​ത്സ​രി​ക്കും. എ​ൽ​ഡി​എ​ഫു​മാ​യി ആ​ലോ​ചി​ച്ച ശേ​ഷ​മാ​ണ് തങ്ങളുടെ സ്ഥാ​നാ​ർ​ഥി​കളെ തീ​രു​മാ​നി​ച്ച​തെ​ന്നും ജോ​സ് പ​റ​ഞ്ഞു.

സി​പി​എം പ്ര​തി​ഷേ​ധം തു​ട​രു​ന്ന കു​റ്റ്യാ​ടി മ​ണ്ഡ​ല​ത്തി​ൽ സ്ഥാ​നാ​ർ​ഥി​യെ ത​ൽ​ക്കാ​ലം പ്ര​ഖ്യാ​പി​ക്കേ​ണ്ടെ​ന്നും തീ​രു​മാ​നി​ച്ചു. പ്ര​ശ്നം ര​മ്യ​മാ​യി പ​രി​ഹ​രി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ഇ​തു സം​ബ​ന്ധി​ച്ച് സി​പി​എ​മ്മു​മാ​യി ച​ർ​ച്ച ന​ട​ന്നി​ട്ടി​ല്ലെ​ന്നും ജോ​സ് വ്യ​ക്ത​മാ​ക്കി.