സി​ന്ധു​മോ​ൾ ജേ​ക്ക​ബി​നെ സി​പി​എം പു​റ​ത്താ​ക്കി

09:53 AM Mar 11, 2021 | Deepika.com
കോ​ട്ട​യം: പി​റ​വ​ത്തെ കേ​ര​ള കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി സി​ന്ധു​മോ​ൾ ജേ​ക്ക​ബി​നെ സി​പി​എം പു​റ​ത്താ​ക്കി. പാ​ർ​ട്ടി വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ന​ട​പ​ടി. പി​റ​വ​ത്ത് മ​ത്സ​രി​ക്കു​ന്ന​ത് പാ​ർ​ട്ടി​യോ​ട് പ​റ​യാ​തെ​യെ​ന്ന് ഉ​ഴ​വൂ​ർ ലോ​ക്ക​ൽ ക​മ്മി​റ്റി അ​റി​യി​ച്ചു. ഉ​ഴ​വൂ​ർ നോ​ർ​ത്ത് ബ്രാ​ഞ്ച് അം​ഗ​മാ​യി​രു​ന്നു സി​ന്ധു​മോ​ൾ ജേ​ക്ക​ബ്.

അ​തേ​സ​മ​യം, സി​പി​എം നേ​തൃ​ത്വ​ത്തി​ന്‍റെ അ​റി​വോ​ടെ​യാ​ണ് താ​ൻ സ്ഥാ​നാ​ർ​ഥി​യാ​യ​തെ​ന്ന് സി​ന്ധു​മോ​ൾ ജേ​ക്ക​ബ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. സം​സ്ഥാ​ന​ത​ല​ത്തി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ്, സി​പി​എം നേ​താ​ക്ക​ൾ സം​സാ​രി​ച്ചി​രു​ന്നു. പി​റ​വ​ത്ത് ര​ണ്ടി​ല ചി​ഹ്ന​ത്തി​ൽ താ​ൻ മ​ത്സ​രി​ക്കും. പ്ര​തി​ഷേ​ധ​ങ്ങ​ൾ സ്വാ​ഭാ​വി​ക​മെ​ന്നും സി​ന്ധു​മോ​ൾ പ​റ​ഞ്ഞു.

ഇതിനിടെ, പി​റ​വ​ത്തെ സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​ത്തി​നു പി​ന്നാ​ലെ കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ൽ രാജിയുണ്ടായി. സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​ത്തി​ല്‍ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി പി​റ​വം ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ര്‍ ജി​ല്‍​സ് പെ​രി​യ​പു​റ​മാ​ണ് പാ​ര്‍​ട്ടി​യി​ല്‍ നി​ന്ന് രാ​ജി​വ​ച്ച​ത്. യൂ​ത്ത് ഫ്ര​ണ്ട് എം ​സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റാ​ണ് ജി​ല്‍​സ്.