കോഴിക്കോട്: സ്ഥാനാര്‍ഥി നിര്‍ണയത്തെത്തുടര്‍ന്ന് പരസ്യ പ്രതിഷേധമുണ്ടായ കുറ്റ്യാടിയിൽ അനുനയ ശ്രമങ്ങളുമായി സിപിഎം. പ്രാദേശിക നേതൃത്വത്തെ വിശ്വാസത്തിലെടുത്ത് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്താനാണ് തീരുമാനം.
കുറ്റ്യാടി സീറ്റിന് പകരം കേരള കോൺഗ്രസിന് പേരാന്പ്രയോ തിരുവന്പാടിയോ നൽകുന്നതും പരിഗണനയിലുണ്ട്. കേരളാ കോൺഗ്രസുമായി ചര്‍ച്ച നടത്തിയാകും തീരുമാനം.
കുറ്റ്യാടിയിൽ കേരള കോൺഗ്രസ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. അതേ സമയം പരസ്യപ്രതിഷേധത്തിനിടെ സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനനെതിരെ മുദ്രാവാക്യം വിളികൾ ഉയര്‍ന്നതിനെതിരെ പാര്‍ട്ടി അന്വേഷണം തുടങ്ങി.
കുറ്റ്യാടിയിൽ അനുനയ നീക്കവുമായി സിപിഎം
07:54 AM Mar 11, 2021 | Deepika.com