ലോ​ക​ത്തെ കോ​വി​ഡ് ബാ​ധി​ത​ർ 11.88 കോ​ടി ക​ട​ന്ന് മു​ന്നോ​ട്ട്

04:53 AM Mar 11, 2021 | Deepika.com
വാ​ഷിം​ഗ്ട​ൺ ഡി​സി: ലോ​ക​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 11.77 കോ​ടി​യും ക​ട​ന്ന് മു​ന്നോ​ട്ട്. 117,719,206 പേ​ർ​ക്കാ​ണ് ലോ​ക​ത്ത് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച​ത്. 2,630,475 പേ​ർ ഇ​തു​വ​രെ വൈ​റ​സ് ബാ​ധി​ത​രാ​യി മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി. 94,200,231 പേ​ർ ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടി​യെ​ന്നും ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

വേ​ൾ​ഡോ മീ​റ്റ​റും ജോ​ൺ​സ് ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല​യും ചേ​ർ​ന്ന് പു​റ​ത്ത് വി​ട്ട ക​ണ​ക്കു​ക​ൾ പ്ര​കാ​ര​മാ​ണി​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 435,547 പേ​ർ​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്. ഇ​തേ സ​മ​യ​ത്ത് 9,158 പേ​ർ കോ​വി​ഡ് ബാ​ധ​യേ​ത്തു​ട​ർ​ന്ന് മ​ര​ണ​മ​ട​യു​ക​യും ചെ​യ്തു.

നി​ല​വി​ൽ 21,764,796 പേ​ർ വൈ​റ​സ് ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ലു​ണ്ടെ​ന്നാ​ണ് വി​വ​രം. ഇ​തി​ൽ 89,852 പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണ്. ആ​ഗോ​ള ത​ല​ത്തി​ൽ 21 രാ​ജ്യ​ങ്ങ​ളി​ൽ ഒ​രു ല​ക്ഷ​ത്തി​നു മു​ക​ളി​ൽ ആ​ളു​ക​ളെ കോ​വി​ഡ് ബാ​ധി​ച്ചെ​ന്നും ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

അ​മേ​രി​ക്ക, ഇ​ന്ത്യ, ബ്ര​സീ​ൽ, റ​ഷ്യ, ബ്രി​ട്ട​ൻ, ഫ്രാ​ൻ​സ്, സ്പെ​യി​ൻ, ഇ​റ്റ​ലി, തു​ർ​ക്കി, ജ​ർ​മ​നി, കൊ​ളം​ബി​യ, അ​ർ​ജ​ന്‍റീ​ന, മെ​ക്സി​ക്കോ, പോ​ള​ണ്ട്, ഇ​റാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ ആ​ദ്യ 15ൽ ​ഉ​ള്ള​ത്.