പിറവത്തെ സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധം; നഗരസഭാ കൗണ്‍സിലര്‍ രാജിവച്ചു
04:53 AM Mar 11, 2021 | Deepika.com
കൊച്ചി: പിറവത്തെ സ്ഥാനാര്‍ഥി നിര്‍ണയത്തിനു പിന്നാലെ കേരള കോണ്‍ഗ്രസ് എമ്മിൽ രാജി. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി പിറവം നഗരസഭാ കൗണ്‍സിലര്‍ ജില്‍സ് പെരിയപുറമാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചത്. യൂത്ത് ഫ്രണ്ട് എം സംസ്ഥാന വൈസ് പ്രസിഡന്റാണ് ജില്‍സ്.