തിരുവനന്തപുരം: കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തൃശൂർ പൂരം നടത്തുന്നതു സംബന്ധിച്ച് പരിശോധന നടത്താൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതിയെ ചുമതലപ്പെടുത്തി. മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്.
പൂരം നടത്തിപ്പ് സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം. പരമാവധി ഇളവുകളോടെ തൃശൂർ പൂരം നടത്താനാണ് ശ്രമം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പകിട്ട് കുറയാതെ പൂരം എങ്ങനെ നടത്താനാകുമെന്നാണ് ആലോചിക്കുന്നത്.
പൂരത്തിന്റെ സവിശേഷത കാത്ത് സൂക്ഷിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ഇതിനായാണ് ഉന്നതാധികാര സമിതിയെ ചുമതലപ്പെടുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൃശൂർ പൂരം നടത്തിപ്പ്: പരിശോധിക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതി
11:26 PM Mar 10, 2021 | Deepika.com