തിരുവനന്തപുരം: വട്ടിയൂർക്കാവിൽ നിന്നോ, നേമത്തു നിന്നോ മൽസരിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കെ. മുരളീധരൻ എംപി. നിയമസഭാ തെരഞ്ഞെടുപ്പിൽ മൽസരിക്കാനില്ലെന്ന് മുരളി വ്യക്തമാക്കി. എംപിമാർ മൽസരിക്കേണ്ടെന്നതാണു പൊതുവായ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
സാമാന്യ മര്യാദ പോലുമില്ലാതെ ഏതാനും പേർ ചേർന്നു സ്ഥാനാർഥി പട്ടിക തയാറാക്കുന്ന രീതിയോടുള്ള കടുത്ത വിയോജിപ്പും അദ്ദേഹം പ്രകടിപ്പിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിൽ മൽസരിക്കാനില്ല: കെ. മുരളീധരൻ
11:01 PM Mar 10, 2021 | Deepika.com