തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കണം; എ​യ്ഡ​ഡ് സ്കൂൾ അ​ധ്യാ​പ​ക​ർ സു​പ്രീം​ കോ​ട​തി​യി​ൽ

10:53 PM Mar 10, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: എ​യ്ഡ​ഡ് സ്കൂ​ളി​ലെ അ​ധ്യാ​പ​ക​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​തും രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​തും വി​ല​ക്കി കൊ​ണ്ടു​ള്ള കേ​ര​ള ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രേ സു​പ്രീം​ കോ​ട​തി​യി​ൽ ഹ​ർ​ജി. അ​ധ്യാ​പ​ക​ർ​ക്കാ​യി അ​ഭി​ഭാ​ഷ​ക​ൻ ജാ​വേ​ദൂ​ർ റെ​ഹ്മാ​നാ​ണ് ഹ​ർ​ജി സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

പി​റ​വം പാ​ഴൂ​ർ സ്വ​ദേ​ശി ജി​ബു. പി ​തോ​മ​സു​ൾ​പ്പെ​ടെ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ക​ഴി​ഞ്ഞ മാ​സം 25ന് ​കേ​ര​ള ഹൈ​ക്കോ​ട​തി എ​യ്ഡ​ഡ് സ്കൂ​ൾ അ​ദ്ധ്യാ​പ​ക​ർ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ മ​ത്സ​രി​ക്കു​ന്ന​തി​ൽ നി​ന്ന് വി​ല​ക്കി ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. കു​ട്ടി​ക​ളെ പ​ഠി​പ്പി​ക്കു​ക​യെ​ന്ന മു​ഖ്യ​ഉ​ത്ത​ര​വാ​ദി​ത്വം മാ​റ്റി​വ​ച്ചാ​ണ് എ​യ്ഡ​ഡ് സ്കൂ​ൾ അ​ധ്യാ​പ​ക​ർ രാ​ഷ്ട്രീ​യ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​തെ​ന്ന് ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

സ​ർ​ക്കാ​ർ സ്കൂ​ൾ അ​ധ്യാ​പ​ക​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും രാ​ഷ്ട്രീ​യ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​തി​ന് നി​യ​മ​പ​ര​മാ​യി വി​ല​ക്കു​ണ്ട്. എ​യ്ഡ​ഡ് സ്കൂ​ൾ അധ്യാ​പ​ക​ർ​ക്ക് വി​ല​ക്കി​ല്ലാ​ത്ത​ത് വി​വേ​ച​ന​പ​ര​മാ​ണെ​ന്നും ഹ​ർ​ജി​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി.