മ​മ​ത ബാ​ന​ർ​ജി​യെ ഗ​വ​ർ​ണ​ർ ജ​ഗ്ദീ​പ് ധ​ൻ​ക​ർ സ​ന്ദ​ർ​ശി​ച്ചു

10:39 PM Mar 10, 2021 | Deepika.com
കോ​ൽ​ക്ക​ത്ത: പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​യെ ഗ​വ​ർ​ണ​ർ ജ​ഗ്ദീ​പ് ധ​ൻ​ക​ർ സ​ന്ദ​ർ​ശി​ച്ചു. കോ​ൽ​ക്ക​ത്ത എ​സ്എ​സ്കെ​എം ആ​ശു​പ​ത്രി​യി​ലെ​ത്തി​യാ​ണ് മ​മ​ത​യെ ഗ​വ​ർ​ണ​ർ സ​ന്ദ​ർ​ശി​ച്ച​ത്.

ആ​ശു​പ​ത്രി​യി​ലെ​ത്തി​യ ജ​ഗ്ദീ​പ് ധ​ൻ​ക​റി​നെ​തി​രെ തൃ​ണ​മൂ​ൽ പ്ര​വ​ർ​ത്ത​ക​ർ മു​ദ്രാ​വാ​ക്യം വി​ളി​ച്ചു. ന​ന്ദി​ഗ്രാ​മി​ൽ പ്ര​ചാ​ര​ണ​ത്തി​നി​ടെ​യാ​ണ് മ​മ​ത​യ്ക്കു പ​രി​ക്കേ​റ്റ​ത്. അ​ജ്ഞാ​ത​ർ ത​ള്ളി​യി​ടു​ക​യാ​യി​രു​ന്നു. ഇ​ട​ത് കാ​ലി​നാ​ണ് മ​മ​ത​യ്ക്കു പ​രി​ക്കേ​റ്റ​ത്.

തൃ​ണ​മൂ​ൽ പ്ര​വ​ർ​ത്ത​ക​രു​ടെ ഗോ ​ബാ​ക് വി​ളി​ക​ൾ​ക്കി​ടെ​യാ​ണ് ഗ​വ​ർ​ണ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ച്ച​ത്.